സമൂഹ വിവാഹം സംഘടിപ്പിക്കുന്നു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെൻ്റിനറിയുടെ ഭാഗമായി നിർധനരായ 850 യുവതി യുവാക്കൾക്ക് സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. സമസ്ത വയനാട് ജില്ലാ സെക്രട്ടറി ദേവർഷോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തിൽ ഏപ്രിൽ അഞ്ചിന് തമിഴ്നാട് നീലഗിരി ജില്ലയിലെ പാടന്തറയിലാണ് വേദിയൊരുങ്ങുന്നത്. നാളെ (എപ്രിൽ 5) രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമൂഹ വിവാഹ സംഗമം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

നീലഗിരി ജില്ലാ എസ് വൈ എസ് കമ്മിറ്റിയും പാടന്തറ മർകസുമാണ് സംഘാടനത്തിന് നേതൃത്വം നൽകുന്നത്. പ്രദേശത്തെ എല്ലാ ജാതി മതസ്ഥരും സമൂഹ വിവാഹ ഗുണഭോക്താക്കളിലുണ്ട്. അവരവരുടെ മതാചാരപ്രകാരം വിവാഹം നടക്കും. പാടന്തറ മർകസിനൊപ്പം മുത്തുമാരിയമ്മൻ ക്ഷേത്രത്തിലും പാടന്തറ സിഎസ്ഐ ചർച്ചിലുമാണ് വിവാഹ ചടങ്ങുകൾ നടക്കുക.

ബന്ധുക്കളും നാട്ടുകാരും അതിഥികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും. നീലഗിരിക്ക് പുറമെ വയനാട്, മലപ്പുറം ജില്ലയിൽ നിന്നുള്ളവരും വധൂ വരന്മാമാരായി ഉണ്ട്.

Share news
error: Content is protected !!
Scroll to Top