
കോട്ടയം : ഷെയർ ട്രേഡിങ്ങിന്റെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കോഴിക്കോട് താമരശേരി അലപ്പടിമ്മൽ മുഹമ്മദ് സാലീഹ്(26) നെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഡിബിഎസ് ഇക്വിറ്റി വെൽത്ത് എൻഹാൻസ്മെന്റ് ടീം എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്.
ഇൻസ്റ്റ്യൂഷൻ അക്കൗണ്ടിൽ വിവിധ കമ്പനികളിലെ ഓഹരികൾ ട്രേഡിങ് നടത്തി ന്യായമായ ലാഭവും ലാഭവിഹിതവും വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചിങ്ങവനം സ്വദേശിയിൽനിന്ന് 1,59,43,547 രൂപയാണ് പലതവണയായി തട്ടി പ്പുകാർ കൈവശപ്പെടുത്തിയത്. മിനഭട്ട് എന്ന് പരിചയപ്പെടുത്തിയ സ്ത്രീയാണ് ചിങ്ങവനം സ്വദേശി യായ പരാതിക്കാരനെ വിളിച്ചത്. ഇവരാണ് കേസിൽ ഒന്നാം പ്രതി.
ലാഭമോ കൊടുത്ത പണമോ തിരികെ കിട്ടാതെ വന്നപ്പോൾ താൻ കബളിപ്പിക്കപ്പെടുകയായി രുന്നുവെന്ന് പരാതിക്കാരന് മനസിലായി. തുടർന്നാണ് ചിങ്ങവനം പൊലീസിൽ പരാതി നൽകിയത്. വിശദ അന്വേഷണത്തിൽ തട്ടിപ്പ് സംഘം വിവിധ ആളുകളുടെ അക്കൗണ്ടുകളിലൂടെ കമീഷൻ വ്യവസ്ഥയിൽ പണം വാങ്ങിയെടുക്കുകയായിരുന്നെന്ന് വ്യക്തമായി.
ഇത്തരത്തിൽ പണം പിൻവലിച്ച അക്കൗണ്ടിന്റെ ഉടമയാണ് സാലിഹ്. ഈ അക്കൗണ്ടിലൂടെ 20 ലക്ഷത്തോളം രൂപ സാലീഹ് തട്ടിപ്പ് സംഘത്തിനായി കൈമാറിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളിലൂടെ പ്രധാനപ്രതികളിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




