പരപ്പനങ്ങാടി: കേരള സര്‍ക്കാര്‍ കൃഷി വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന ഓണത്തിനു ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്തുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി തഅലീമുല്‍ ഇസ്ലാം ഓര്‍ഫനേജ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു.
കാര്‍ഷിക സംസ്‌കാരം, വിഷ രഹിത ഭക്ഷ്യ ലഭ്യത എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രിന്‍സിപ്പാള്‍ സി കെ ശക്കീര്‍ പറഞ്ഞു. ഹലീമ ടീച്ചര്‍ അബ്ദുറഊഫ് തെയ്യാല സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




