യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ എണ്ണവിലയില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ രാജ്യത്ത് എണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വില 14 ഡോളര്‍ ഇടിഞ്ഞുകഴിഞ്ഞു. 94.83 ഡോളറിലേക്കാണ് വില ഇടിഞ്ഞത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 15.89 ഡോളര്‍ കുറഞ്ഞ് 97.06 ഡോളറിലേക്കാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ വിലയെത്തിയത്.

രണ്ടാഴ്ചത്തേക്ക് യു.എസും ഇറാനും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയിലായിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്താന്‍ ധാരണയിലെത്തിയത്.

Share news
error: Content is protected !!
Scroll to Top