കുറ്റിപ്പുറം: കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് കാറുകള്‍ കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ എറണാംകുളം, തൃക്കാക്കര സ്വദേശികളായ കൃഷ്ണന്‍(70), ഗീതാദേവി(60), ഉഷാ മേനോന്‍(60), ഇവരുടെ കാര്‍ ഡ്രൈവര്‍ ആലുവ സ്വദേശി പ്രതീഷ്(45), എടപ്പാള്‍ നടുവട്ടം സ്വദേശികളായ സജീഷ്(37), റബീഷ്(37), അജീഷ്(33), രഞ്ജിത്(33), അജീഷ്(38) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.
പാവിട്ടപ്പുറം സെന്ററില്‍ ശനിയാഴ്ച കാലത്ത് 9 മണിയോടെയാണ് അപകടം.
നെടുമ്പാശ്ശേരിയിലേക്ക് പോകുകയായിരുന്ന നടുവട്ടം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍, മുന്നില്‍ പോകുകയായിരുന്ന ഇന്നോവ കാറിലിടിച്ച് നിയന്ത്രണം വിട്ട് എറണാംകുളത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരിന്നു.




