പരപ്പനങ്ങാടി : നെടുവ അയ്യപ്പന്‍കാവ് ശ്രീ ശാസ്താ ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ശ്രീകോവിലിന്റെ കട്ടിളവെക്കല്‍ ചടങ്ങ് ആചാരപ്രകാരം നടന്നു. തന്ത്രി എളമ്പിലക്കാട്ട് ആനന്ദ് നമ്പുതിരിയുടെ നിര്‍ദേശപ്രകാരം മേല്‍ശാന്തി ആനമല മഠം മനേഷ് ശര്‍മ്മ പൂജാകര്‍മ്മം നിര്‍വഹിച്ചു.
വാസ്തു ആചാര്യന്‍ ടി.പി മധുസൂദനന്‍, ക്ഷേത്രശില്പി കെ. വി മണികണ്ഠന്‍ കുറുപ്പ് തിരുനാവായ, പഞ്ചാരയില്‍ രവി എന്നിവരുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ശ്രീകോവിലിന് കട്ടിള വെച്ചത് .
ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വിജയകുമാര്‍, ട്രസ്റ്റ് മെമ്പര്‍മാരും ക്ഷേത്ര നവീകരണ കമ്മിറ്റി അംഗങ്ങള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




