
ലക്‌നൗ: പ്രണയം നിരസിച്ചതിന് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രണം. ആക്രമണത്തില്‍ 23 കാരിയായ കാജള്‍ കൊല്ലപ്പെട്ടു. അമ്മ ലീലാവതി ദേവി ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നിരിക്കുന്നത്.
സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. രാംകൊല പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മൊര്‍വാന്‍ എന്ന സ്ഥലത്താണ് വ്യാഴാഴ്ച സംഭവം നടന്നത്. ലീലാവതിയും മകള്‍ കാജളും വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ആക്രമികള്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച്കയറി ആസിഡ് ഒഴിച്ചത്.
ഇരുവരെയും ആദ്യം കുശിനഗര്‍ മെഡിക്കല്‍കോളേജിലും പിന്നീട് ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് കാജോള്‍ മരിക്കുന്നത്.
കാജോളിന്റെ സഹോദരന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഛോട്ടിലാല്‍ ഖര്‍വാര്‍, അനുജ് കുശ്‌വാഹ എന്നിവരെ അറസ്റ്റ് ചെയ്തു.
ഛോട്ടിലാല്‍ നിരന്തരം കാജളിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും ഇത് കാജള്‍ നിരിസിക്കുകയും ചെയ്തതായി പ്രതി പോലീസിനോട് സമ്മതിച്ചതായും ഇതില്‍ പകമൂത്താണ് പ്രതി ആസിഡ് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.




