മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍ സ്റ്റാര്‍ മോഹനന്‍ലാലും വോട്ടു രേഖപ്പെടുത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പോളിംഗ് ബൂത്തുകളിലെത്തി വോട്ടുകള്‍ രേഖപ്പെടുത്തി. മോഹന്‍ലാല്‍ തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവന്‍മുഗള്‍ എല്‍പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.അരമണിക്കൂറോളം ക്യൂ നിന്ന് വോട്ട് ചെയ്തതിനു ശേഷമാണ് താരം മടങ്ങിയത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ‘ഇതാണ് എന്റെ സന്ദേശം’ എന്ന് പറഞ്ഞ താരം, തന്റെ കടമ പൂര്‍ത്തിയാക്കിയെന്നും ഇനി കേരളത്തിന്റെ ഊഴമാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.

മമ്മൂട്ടി എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്‍ഷന്‍ സ്‌കൂളിലെ ബൂത്തിലാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്.ഭാര്യ സുല്‍ഫത്തിനൊപ്പമാണ് താരം വോട്ട് ചെയ്യാനെത്തിയത്.

നടന്‍ പൃഥ്വിരാജ് സുകുമാരനും ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോനും എറണാകുളം മണ്ഡലത്തിലെ ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളിലെ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

നടന്‍ ടൊവിനോ തോമസ് ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top