
തൃശ്ശൂര്‍:വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള് കുഴഞ്ഞുവീണ് മരിച്ചു. കൊമ്പട രാമന്‍ചിറ സ്വദേശി വിനോദ്(ഉണ്ണി ചെക്കന്-65) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10.45 നായിരുന്നു സംഭവം. വാണിയംപാറ ഇകെഎം യുപി സ്കൂളില്‍ 37 ാം നമ്പര്‍ ബൂത്തില്‍ വോട്ടി ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ ഇദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മലബാറി ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ലാങ്കിൽ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




