
കോഴിക്കോട് : ലോഡ്ജിന്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. കൊയിലാണ്ടി മൂടാടി നന്ദി കാവാലംകുന്ന് വീട്ടിൽ ജസീൽ ജമാലി (26)നെയാണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട കുന്നമംഗലം സ്വദേശിയുടെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണത്തിൽ എറണാകുളത്തുനിന്ന് ബൈക്ക് കണ്ടെത്തിയത്. ബൈക്കിന്റെ ലോക്ക് മാറ്റാനായി സമീപിച്ച വർക്ക്ഷോപ്പുകാരന് തോന്നിയ സംശയമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
കസബ, കൊയിലാണ്ടി, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ നിരവധി കേസുകളുണ്ട്. ടൗൺ എസ്ഐമാരായ ലിജോ ജോസ്, ആഷ്ലി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ധർമദാസ്, ജയേഷ്, സിവിൽ പൊലീസ് ഓഫീസർ ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




