മലപ്പുറം പാണക്കാട് സ്‌കൂള്‍ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഒരു മരണം

ഷരീഫ്‌

മലപ്പുറം: പാണക്കാട് സ്‌കൂള്‍ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.  കാസര്‍ഗോഡ് എക്‌സൈസ്‌നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസറായ മലപ്പുറം ഉമ്മത്തൂര്‍ പള്ളിത്തൊടി
സ്വദേശി ഷരീഫ്(27)ആണ് മരിച്ചത്.

ഇന്നു രാവിലെ പാണക്കാട് വെച്ചാണ് അപകടം സംഭവിച്ചത്. മഞ്ചേരിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു ഷരീഫ് ജോലി സ്ഥലത്തേക്ക് പോകവെയാണ് അപകടത്തില്‍പ്പെട്ടത്.

 

Share news
error: Content is protected !!
Scroll to Top