ഇനി മദ്യഷോപ്പുകള്‍ക്ക് 2 ദിവസം അവധി

തിരുവനന്തപുരം:2026 നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 6 മണി മുതല്‍ തിരഞ്ഞെടുപ്പ് ദിവസമായ 9 ാം തിയതി വൈകീട്ട് 6 മണിവരെ മദ്യഷോപ്പുകള്‍ അടച്ചിടും.

കള്ളുഷാപ്പുകള്‍ക്കും ബാറുകള്‍ക്കും ഇത് ബാധകമാണ്. വോട്ടെണ്ണല്‍ ദിവസമായ മെയ് 4 ാം തിയതിയും ഡ്രൈഡേ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ദിവസം മദ്യവ്യാപാര കേന്ദ്രങ്ങള്‍ അടച്ചിടുന്നതുകൊണ്ടാകാം ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

Share news
error: Content is protected !!
Scroll to Top