തൃശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ചറര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ റേഡിയേഷന്‍ ഫിസിക്‌സ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. ശമ്പളം: 57,700-1,82,400. ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നും എം.എസ്.സി ഫിസിക്‌സ് രണ്ടാം ക്ലാസ് ബിരുദവും റേഡിയോളജിക്കല്‍ ഫിസിക്‌സില്‍ ഒരു വര്‍ഷത്തെ പരിശീലനം അല്ലെങ്കില്‍ റേഡിയേഷന്‍ ഫിസിക്‌സ്, മെഡിക്കല്‍ റേഡിയേഷന്‍ ഫിസിക്‌സ്, മെഡിക്കല്‍ ഫിസിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ആര്‍.എസ്.ഒ ലെവല്‍ III സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതകളുള്ളവരാകണം.
പ്രായപരിധി 18-41. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് നാലിന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2312944 എന്ന നമ്പറില്‍ ബന്ധപ്പെടാം.




