കെ എക്സ് ആൻ്റോ മാസ്റ്റർ പുരസ്കാരം സുരേന്ദ്രൻ പരപ്പനങ്ങാടിക്ക് സമ്മാനിച്ചു

തിരൂർ:സാഹിത്യകാരൻ കെ എക്സ് ആൻ്റോ മാസ്റ്റർ സ്മരണാ പുരസ്കാരം മലബാറിന്റെ നാടക കലാകാരൻ സുരേന്ദ്രൻ പരപ്പനങ്ങാടിക്ക് നൽകി ആദരിച്ചു. തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗവും തൃക്കണ്ടിയൂർ ലളിതകലാസമിതി പ്രസിഡണ്ടും കവിയും നാടക പ്രവർത്തകനും ചിത്രകാരനും സംഗീത കലാകാരനും ആയിരുന്ന കെ എക്സ് ആൻ്റോ മാസ്റ്റർ ഓർമ ദിനത്തിലാണ് ലളിതകലാസമിതിയിൽ ചടങ്ങ് സംഘടിപ്പിച്ചത്.

സെക്രട്ടറി വേണുഗോപാൽ കൊൽക്കത്ത സ്വാഗതം പറഞ്ഞു.. വൈസ് പ്രസിഡണ്ട് വി ഗോവിന്ദൻകുട്ടി അധ്യക്ഷനായി. ആഴ് വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ ഉപഹാരം നൽകി .കൺവീനർ അശോകൻ വയ്യാട്ട്, ഷണ്മുഖൻ സി, സേൽറ്റി തിരൂർ,ഫി റോസ് ബാബു, കലാമണ്ഡലം ലീല ആൻ്റോ ,ടിപി ചന്ദു മാസ്റ്റർ,ബഷീർ പുത്തൻവീട്ടിൽ,ഗോവിന്ദൻകുട്ടി പുന്നക്കൽ, കെ എക്സ് ലോറൻസ് ,അഡ്വക്കറ്റ് വിക്രം കുമാർ, കൊടാശ്ശേരി ബാവ, ഈശ്വർ തിരൂർ ,മുസ്തഫ പി എം ,വിശ്വനാഥൻ, ജയരാജ് കെ , കെ എക്സ് ലൂയിസ്,റീന തൃക്കണ്ടിയൂർ, ഗോപുവെളിയമ്പാട്ട്, പ്രശാന്ത്, വിൻസെന്റ് കെ എക്സ് തുടങ്ങിയവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top