അമേരിക്കയുടെ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു

വാഷിങ്ടണ്‍: അമേരിക്കയുടെ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു. എഫ്-15ഇ സ്ട്രൈക്ക് ഈഗിള്‍ എന്ന അത്യാധുനിക യുദ്ധവിമാനമാണ് തകര്‍ന്നത്. അഞ്ച് ആഴ്ചയായി തുടരുന്നുകൊണ്ടിരിക്കുന്ന യുഎസ്-ഇറാന്‍ യുദ്ധത്തിനിടയില്‍ ആദ്യമായാണ് അമേരിക്കന്‍ പൈലറ്റുള്ള ഒരു പോര്‍വിമാനം ഇറാന്‍ വെടിവെച്ചിടുന്നത്. ഈ സമയം വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരില്‍ ഒരാളെ യുഎസ് സേന രക്ഷപ്പെടുത്തിയതായും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നുമാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്.

യുദ്ധം അവസാനഘട്ടത്തിലാണെന്നും ഇറാന്റെ സൈനികശേഷി പൂര്‍ണമായും തകര്‍ത്തുവെന്നും നേരത്തെ അവകാശപ്പെട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ സംഭവം കനത്ത തിരിച്ചടിയായി. എന്നാല്‍, യുദ്ധമാകുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാമെന്നും ഇത് സമാധാന ചര്‍ച്ചകളെ ബാധിക്കില്ലെന്നുമാണ് ട്രംപിന്റെ നിലപാടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്രംപ് ഇറാനിലെ സിവിലിയന്‍ കേന്ദ്രങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയത്. വിമാനം തകര്‍ന്നതോടെ മേഖലയില്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top