വാഗമണ്ണില്‍ വിനോദസഞ്ചാരിയെ വെള്ളച്ചാട്ടത്തില്‍പെട്ട് കാണാതായി

ഇടുക്കി: വാഗമണ്ണില്‍ വിനോദസഞ്ചാരിയെ വെള്ളച്ചാട്ടത്തില്‍ പെട്ട് കാണാതായി. തിരുവനന്തപുരം കല്ലമ്പലം കലവളമുക്ക് സ്വദേശി നിബിന്‍ (20) നെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരു അപകടം.

ഗവി സന്ദര്‍ശിച്ചതിനുശേഷം വാഗമണ്ണിലേക്ക് പോകുന്നതിനായി കൊച്ചു കരിന്തരുവില്‍ എത്തിയതായിരുന്നു നിബിന്‍. മുറിയെടുത്തതിനു ശേഷം
എല്ലാവരും ചേര്‍ന്ന് പുഴയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. നിബിനും മറ്റൊരാളും ഒഴുക്കില്‍പെടുകയായിരുന്നു.

എട്ടുപേരായിരുന്നു നിബിനൊപ്പം ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പെട്ട രണ്ടാമത്തെയാളെ രക്ഷപ്പെടുത്തിയെങ്കിലും നിബിനെ രക്ഷപ്പെടുത്താനായില്ല. നിബിനെ കയത്തില്‍ മുങ്ങി കാണാതാവുകയായിരുന്നു. വാഗമണ്‍ പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top