തിരുവനന്തപുരം: നേമത്ത് പ്രസവത്തിനിടെ ചികിത്സ ലഭിക്കാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയില്‍. ഭര്‍ത്താവ് നയാസിനെയാണ് നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ പ്രസവിക്കാന്‍ നയാസ് നിര്‍ബന്ധിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. 20 തവണ അടക്കം വീട്ടിലെത്തി വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപെട്ടിട്ടും ഭര്‍ത്താവ് സമ്മതിച്ചില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കി.
നേമം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്കു താമസിക്കുന്ന ഷമീറ (36) യും നവജാതശിശുവുമാണ് കഴിഞ്ഞ ദിവസം ചികിത്സ ലഭിക്കാതെ മരിച്ചത്.
ചെവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഷമീറയ്ക്ക് പ്രസവ വേദന ഉണ്ടായത്. തുടര്‍ന്ന് അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. ശേഷം ഭര്‍ത്താവ് ആംബുലന്‍സ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
പാലക്കാട് സ്വദേശിനിയായ ഷമീറയുടെയും പൂന്തുറ സ്വദേശിയായ നയാസിന്റെയും രണ്ടാം വിവാഹമാണിത്. ഷമീറയ്ക്കും നയാസിനും രണ്ട് കുഞ്ഞുങ്ങളുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി പോലീസ് വീട് സില്‍ ചെയ്തിട്ടുണ്ട്. അക്യുപങ്ചര്‍ ചികിത്സയ്ക്കു യുവതി വിധേയയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നയാസിനെ നേമം പോലീസ് കസ്സഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




