അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി

കോഴിക്കോട് : മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തെങ്ങിലക്കടവ് പുഴക്കടവിൽ അനധികൃത മണൽക്കടത്തിനെ തുടർന്ന് ലോറി പിടികൂടി. കൊടിയത്തൂർ സ്വദേശി നിസാർ അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള, മണൽ കയറ്റിയ ടിപ്പർ ലോറിയാണ് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന മാവൂർ പൊലീസ് സംഘം പിടികൂടിയത്.

സ്റ്റേഷൻ അസി.സബ് ഇൻസ്പെക്ടർ ശിവാനന്ദൻ, സീനിയർ സിവിൽ പൊലിസ് ഓഫീസർ പ്രജീഷ്, സിവിൽ പൊലീസ് ഓഫീസർ വിഗിൻ, ഹോം ഗാർഡ് മോഹനൻ എന്നിവർ ചേർന്നാണ് ലോറി കസ്റ്റഡിയിലെടുത്തത്.

പൊലീസിനെ കണ്ട് ലോറിയിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

Share news
error: Content is protected !!
Scroll to Top