കേരളീയത്തിന്റെ പ്രദര്‍ശനങ്ങള്‍ക്കു തുടക്കം കുറിച്ച് മാനവീയം വീഥിയില്‍ യുവ കലാകാരികളുടെ ഗ്രാഫിറ്റിക്കു തുടക്കം. കേരളീയം സ്വാഗതസംഘം ചെയര്‍മാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി മാനവീയം വീഥിയിലെ ചുമരില്‍ ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായ എക്‌സിബിഷനു മുന്നോടിയായാണ് മാനവീയം വീഥിയില്‍
‘മൊസൈക് ഓഫ് എക്‌സ്പ്രഷന്‍’ എന്ന പേരില്‍ ചുവര്‍ചിത്രങ്ങള്‍ വരയ്ക്കുന്നതിനു തുടക്കമിട്ടത്. നവംബര്‍ ഒന്നോടെ ‘മൊസൈക് ഓഫ് എക്‌സ്പ്രഷന്‍’ പ്രദര്‍ശനത്തിന്റെ ഭാഗമായ ഗ്രാഫിറ്റി രചന പൂര്‍ത്തിയാകും. കേരളീയത്തിന്റെ ലോഗോയും ബ്രാന്‍ഡ് ഡിസൈന്റെ നിറവും രൂപകല്‍പന ചെയ്ത കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സ്ഥാപകനായ ബോസ് കൃഷ്ണമാചരിയാണ് മ്യൂറല്‍ എക്‌സിബിഷന്‍ ക്യൂറേറ്റ് ചെയ്യുന്നത്.
അനുപമ ഇല്യാസ്, അക്ഷയ കെ. സുരേഷ്, പി.എസ്.ജലജ, പി.എസ്.ജയ, ഹെല്‍ന മെറിന്‍ ജോസഫ്,ഹിമ ഹരിഹരന്‍,മറിയം ജാസ്മിന്‍, മോണ ഇസ, സബിത കടന്നപ്പള്ളി, സാറ ഹുസൈന്‍, കെ.ശില്‍പ, വി.എന്‍.സൗമ്യ, യാമിനി മോഹന്‍ എന്നീ സമകാലികരായ 13 യുവകലാകാരികളാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്.
എം.എല്‍.എമാരായ ഐ.ബി. സതീഷ്,ഡി.കെ. മുരളി,ചീഫ് സെക്രട്ടറി ഡോ. വി.വേണു, കേരളീയം കണ്‍വീനര്‍ എസ്. ഹരികിഷോര്‍, പി.ആര്‍.ഡി. ഡയറക്ടര്‍ ടി.വി.സുഭാഷ്, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് മുന്‍ ഡയറക്ടര്‍ ഹോര്‍മിസ് തരകന്‍ ക്യൂറേറ്ററായ ബോസ് കൃഷ്ണമാചാരി, കലാകാരികളെ പ്രതിനിധീകരിച്ച് പി.എസ്.ജലജ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




