
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം 3200 രൂപ കൂടി കുറഞ്ഞു. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 99,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 12,435 രൂപയായി.
ഇന്ന് രണ്ട് തവണകളിലായി ഒരുപവന്‍ സ്വര്‍ണത്തിന് ആകെ 7560 രൂപയാണ് കുറഞ്ഞത്. ഈ മാസം ഇതുവരെ പവന് 31,800 രൂപയാണ് കുറഞ്ഞത്.
രാവിലെ ഒരുപവന്‍ സ്വര്‍ണത്തിന് 4360 രൂപ കുറഞ്ഞ് പവന് 10,2680 രൂപയായിരുന്നു.
വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണ പ്രേമികള്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



