ആദിവാസികള്‍ക്ക് നല്‍കിയ വീടുകള്‍ വാസയോഗ്യമല്ല; എച്ച്ആര്‍ഡിഎസിനെതിരെ പരാതിയുമായി പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍

പാലക്കാട് അട്ടപ്പാടിയിലെ സന്നദ്ധ സംഘടന എച്ച്ആര്‍ഡിഎസിനെതിരെ നടപടിക്കൊരുങ്ങി പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍. അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകള്‍
വാസയോഗ്യമല്ല എന്ന പരാതിയില്‍  സ്വമേധയാ കേസെടുത്തു.

അട്ടപ്പാടിയില്‍ സദ്ഗൃഹ എന്ന പേരില്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ താമസിയ്ക്കാനാവാത്തതായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
സന്നദ്ധ സംഘടനയായ എച്ച് ആര്‍ ഡി എസ്സിനെതിരേ പരാതികള്‍ തുടര്‍ച്ചയായ സാഹചര്യത്തിലാണ് നടപടി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതും എച്ച് ആര്‍ ഡിഎസ് ആദിവാസി ഭൂമി പാട്ടത്തിനെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംഘടനയുടെ നീക്കവും
മാധ്യമ ശ്രദ്ധ നേടിയിരുന്നു.

എച്ച്ആര്‍ഡിഎസിനെക്കുറിച്ചുള്ള പരാതികളില്‍ ജില്ല കളക്ടര്‍, എസ് പി എന്നിവരോട് പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Share news
error: Content is protected !!
Scroll to Top