
റിയാദ്: : സൗദി അറേബ്യയിൽ കഴിഞ്ഞവർഷം വിദേശ വിനോദസഞ്ചാരികൾ ചെലവഴിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ടൂറിസം മന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്കുകൾ പ്രകാ 15,990 കോടി റിയാലാണ് വിദേശ സന്ദർശകർ രാജ്യത്ത് ചെലവഴിച്ചത്. ഇത് രാജ്യത്തിൻ്റെ ടൂറിസം മേഖലയിലെ വളർച്ചയുടെ ശക്തമായ സൂചനയായി വിലയിരുത്തുന്നു.
വിദേശ വിനോദസഞ്ചാരികളുടെ വരുമാനവും സൗദി പൗരന്മാർ വിദേശത്ത് നടത്തുന്ന ചെലവും ഉൾപ്പെടുത്തി കണക്കാക്കുന്ന ബാലൻസ് ഓഫ് പേയ്മെന്റിൽ വാർഷിക മിച്ചം 4,940 കോടി റിയാലിലെത്തി. ആഗോള വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യയുടെ നില കൂടുതൽ ഉറപ്പിക്കുന്നതിലാണ് ഈ നേട്ടം നിർണായകമായ പങ്ക് വഹിക്കുന്നത്. 2024ൽ വിദേശ ടൂറിസ്റ്റുകൾ രാജ്യത്ത് ചെലവഴിച്ച് 15,300 കോടി റിയാൽ ആയിരുന്നുവെങ്കിൽ, 2025 ൽ ഇത് 4.1 ശതമാനം വർധിച്ച.
ഇതിനൊപ്പം, ഈ വർഷം ആദ്യ പാദത്തിൽ ആഭ്യന്തര വിനോദസ രംഗത്തും ശ്രദ്ധേയമായ പുരോഗതി രോഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോൾ 1 ശതമാനത്തിലധികം വളർച്ചയാണ് ആഭ്യന്തര ടൂറിസം മേഖലയിലുണ്ടായത്.ആഭ്യന്തര യാത്രകൾ വർധിക്കുകയും വിനോദസഞ്ചാര സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്തതും ഈ മുന്നേറ്റത്തിന് കാരണമായി.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




