
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 2920 രൂപ വര്‍ധിച്ച് 1,12,800 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 365 രൂപ വര്‍ധിച്ച് 14,100 രൂപയാണ് വില.
യു.എസും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്.
അതെസമയം ഇന്ത്യന്‍ ഓഹരി വിപണികളിലും ഇന്ന് വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ബോംബെ സൂചിക സെന്‍സെക്സ് 2500 പോയിന്റ് ഉയര്‍ന്നു. മൂന്ന് ശതമാനം നേട്ടത്തോടെ 77,115 പോയിന്റിലാണ് സെന്‍സെക്സില്‍ വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 750 പോയിന്റ് ഉയര്‍ന്നു. മൂന്ന് ശതമാനം നേട്ടം നിഫ്റ്റിയിലുമുണ്ടായി. യു.എസ്-ഇറാന്‍ യുദ്ധം തീര്‍ന്നതിനൊപ്പം ഏഷ്യന്‍ വിപണികളിലുണ്ടായ ഉണര്‍വും ക്രൂഡോയില്‍ വിലയിലുണ്ടായ കുറവും യു.എസ് വിപണി കുതിച്ചതും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.




