യുവാവിൽനിന്ന് മൊബൈൽഫോണും സ്കൂട്ടറും കവർന്ന സംഘം പിടിയിൽ

പന്തീരാങ്കാവ് : യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈൽഫോണും സ്കൂട്ടറും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. മണക്കടവ് കളത്തിങ്കൽ വിഷ്ണു, ചാലിക്കര മുല്ലപ്പള്ളി പറമ്പ് പനോളി തറയിൽ മുഹമ്മദ് ഷഫീഖ്, പന്തീരാങ്കാവ് വടക്കേടത്ത് മീത്തൽ സനിത്ത് എന്നിവരാണ് പിടിയിലായത്.

ഒളവണ്ണ ടോൾ പ്ലാസക്ക് സമീപം മാമ്പുഴ പാലത്തിന് താഴെവച്ചാണ് മുഹമ്മദ് സയ്യിദ് എന്ന യുവാവിനെ ഭീഷണിപ്പെടുത്തി മുവർസംഘം മൊബൈൽഫോണും സ്കൂട്ടറും കവർന്നത്. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ജാക്സൺജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൂവരെയും പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top