ഫ്രീ സെക്‌സ്‌;വിശദീകരണവുമായി നവ്യ നായര്‍

Navya-Nairകൊച്ചി: സ്‌ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ കുറയ്‌ക്കാന്‍ രാജ്യത്ത്‌ ഫ്രീ സെക്‌സ്‌ അനുവദിക്കണമെന്ന്‌ താന്‍ പറഞ്ഞ തരത്തില്‍ വന്ന വാര്‍ത്തയ്‌ക്ക്‌ വിശദീകരണവുമായി നടി നവ്യ നായര്‍ രംഗത്ത്‌.
താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു നല്‍കിയ മാധ്യമത്തോട്‌ സങ്കടമുണ്ടെന്ന്‌ താരം തന്റെ ഫേസ്‌ബുക്ക്‌ വാളില്‍ കുറിച്ചിട്ട വിശദീകരണത്തില്‍ വ്യക്തമാക്കി.

നവ്യയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണ രൂപം

എന്റെ എല്ലാ പ്രിയപ്പെട്ട സ്‌നേഹിതര്‍ക്കും എന്റെ ഒരു അഭിപ്രായം ഈയിടെ ആയി പലരും കമന്റ്‌ ചെയ്‌തു ഞാന്‍ കാണുകയുണ്ടായി. പലരും പറയാറുള്ളതുപോലെ ഞാന്‍ പറയട്ടെ. ഞാന്‍ പറഞ്ഞത്‌ ഇങ്ങനെയല്ല. പറയുന്ന കാര്യങ്ങളെ മുഴുവനായി ഗ്രഹിക്കാതെ എഴുതിയതില്‍ ആ മാധ്യമത്തോടു സങ്കടമുണ്ട്‌. ഞാന്‍ വേശ്യാലയം വരണമെന്നു പറഞ്ഞിട്ടില്ല. എന്റെ സ്റ്റേറ്റ്‌മെന്റ്‌ ഇതായിരുന്നു.

നമ്മുടെ നാട്ടില്‍ സ്‌ത്രീ പീഡനങ്ങള്‍ പെരുകി വരുന്നു. പ്രതികള്‍ക്കു തക്കതായ ശിക്ഷ ലഭിക്കുന്നില്ല. ഇതേപ്പറ്റിയുള്ള പല വാദപ്രതിവാദങ്ങളും ഞാന്‍ ടിവിയില്‍ കാണുന്നു. ചിലര്‍ പറയുന്നു വേശ്യാലയങ്ങള്‍ വന്നാല്‍ ഇതിനു മാറ്റം വരും എന്ന്‌. നമ്മുടെ ഗവണ്‍മെന്റ്‌ ഇതിനെ കുറിച്ച്‌ ആലോചിച്ചു വിദഗ്‌ധ അഭിപ്രായം തേടി, നമ്മുടെ സംസ്‌ക്കാരത്തിനും, സാഹചര്യത്തിനും ചേരുന്ന എങ്കില്‍ അങ്ങനെ ഒരു തീരുമാനം എടുക്കുക.

സ്‌ത്രീകളുടെ വസ്‌ത്രധാരണ രീതിയാണ്‌ പീഡനത്തിനു കാരണം എന്നു പറഞ്ഞാല്‍ പീഡിപ്പിക്കപ്പെടുന്ന എല്ലാ പെണ്‍കുട്ടികളുടെയും അവസ്ഥ ഇതല്ല. വസ്‌ത്രധാരണം എല്ലാവരുടെയും സ്വാതന്ത്ര്യമാണ്‌ എങ്കിലും സാഹചര്യത്തിനും ശരീരത്തിനും യോജിച്ച വസ്‌ത്രങ്ങള്‍ ധരിക്കുക എന്നാണ്‌ ഞാന്‍ കരുതുന്നത്‌.

ഇതാണ്‌ ഞാന്‍ പറഞ്ഞ അഭിപ്രായം. ഇതില്‍ തെറ്റുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കാന്‍ തയ്യാറാണ്‌. ഒരു വിവാദത്തിനും എനിക്ക്‌ താല്‍പര്യമില്ല. എന്റെ അഭിപ്രായം ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ സദയം ക്ഷമിക്കുക. സ്‌ത്രീ പീഡനപരമ്പര ഇല്ലാതെയാവണം, അത്‌ എന്തു തന്നെ ചെയ്‌തിട്ടാണെങ്കിലും ആ ചിന്തയില്‍ എല്ലാവരും നമ്മുടെ ഗവണ്‍മെന്റും ജാഗരൂകരാവണം. ഇതു മാത്രമാണ്‌ ഞാന്‍ പറയാന്‍ ശ്രമിച്ചത്‌. നിങ്ങളുടെ സ്വന്തം നവ്യ നായര്‍.

Share news
error: Content is protected !!
Scroll to Top