
ബെംഗളൂരു:കര്‍ണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കണ്ടെത്തി. കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്ന് നാലുദിവസമായി തുടര്‍ന്നുവന്ന തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയിരിക്കുന്നത്. ഉള്‍വനത്തില്‍ നിന്നാണ് കണ്ടെത്തിയതെന്നാണ് വിവരം.
രണ്ടാം തിയതി ഉച്ചമുതലാണ് ശരണ്യയെ കാണാതായത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായാണ് ശരണ്യ ഏപ്രില്‍ 2 ന് കൊച്ചിയില്‍ നിന്നും കുടകിലെത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



