
പെരിന്തൽമണ്ണ : കിണർ കുഴിക്കുന്നതിനിടെ തളർന്നുവീണ തൊഴിലാളിയെ അഗ്നി രക്ഷാ സേന മുകളിലെത്തിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര പിടി എം ഗവ. കോളേജിനുസമീപം തിങ്കളാഴ്ച പകൽ ഒന്നോടെയാണ് സംഭവം.പാതായ്ക്കരയിലെ മേലേതിൽ ഫൈസൽ (45)ആണ് ജോലിക്കിടെ കിണറ്റിൽ തളർന്നുവീണത്.
തണ്ണീർപന്തൽ പുന്തോട്ടത്തിൽ മുസ്തഫയുടെ പറമ്പിലാണ് കിണർ കുഴിക്കുന്നത്. നിർമാണത്തിലിരിക്കുന്ന കിണറിന് 15 അടി താഴ്ചയുണ്ടായിരുന്നു. സംഭവസമയം രണ്ട് തൊഴിലാളികളാണ് കിണറ്റിലുണ്ടായിരുന്നത്.
ഫൈസൽ തളർന്നുവീണ ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ നാസറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഉപാസ്, എ പി സഫീർ, നിഥിൻ, ഹോം ഗാർഡുമാരായ സുബ്രഹ്മണ്യൻ, ബാബുരാജ്, ഉണ്ണി കൃഷ്ണൻ, അഗ്നിരക്ഷാ ട്രെയിനികൾ എന്നിവർ ചേർന്ന് വല തൊട്ടി കെട്ടി ഇറക്കി ഫൈസലിനെ പുറത്തെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. ശക്തമായ ചൂടും കഠിനമായ ജോലിയുംമുലം നിർജലീകരണം സംഭവിച്ചാണ് തൊഴിലാളി തളർന്നുവീണതെന്ന് അഗ്നിരക്ഷാ ജീവനക്കാർ പറഞ്ഞു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




