പയ്യന്നൂർ പൊലീസ് ഡമ്പിങ് യാർഡിൽ തീപിടിത്തം ; മുന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചു

പയ്യന്നൂർ : പയ്യന്നൂർ പൊലീസ് ഡമ്പിങ് യാർഡിൽ തീപിടിത്തം. ചെറുതും വലുതുമായ മുന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചു. കോറോം മുതിയലം നെല്യാട്ട് രണ്ടേക്കറിലധികം സ്ഥലത്താണ് ഡമ്പിങ് യാർഡ്. ബുധൻ പകൽ 1.30 ഓടെയാണ് പ്രദേശത്തുനിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അഗ്നിര ക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചു.

ചൊവ്വ വൈകിട്ട് ഇതിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തമുണ്ടായിരുന്നു. അഗ്നിരക്ഷാ സേന അത് അണച്ചിരുന്നു. ഈ ഭാഗത്തുനിന്നുമാണ് വീണ്ടും തീ പിടിച്ചത്. ഉണങ്ങിയ കാടുകളും പുല്ലുകളും കാരണം നട്ടുച്ച നേരത്ത് തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.

വിവിധ കേസുകളിൽ പൊലിസ് പിടികൂടിയ നാനൂറിലധികം വാഹനങ്ങളാണ് ഇവിടെ സൂക്ഷി ച്ചിട്ടുള്ളത്. കാലപ്പഴക്കത്താൽ നശിച്ചവയായിരുന്നു പലതും. പയ്യന്നൂർ പൊലീസ് മൈതാനി യിൽ കൂട്ടിയിട്ട വാഹനങ്ങളാണ് യാർഡിലേക്ക് മാറ്റിയിരുന്നത്. ഇവയിൽ മുന്നൂറോളം വാഹന ങ്ങൾ പൂർണമായും കത്തിനശിച്ചു. ടയറുകളും മറ്റും കത്തിയു ണ്ടായ തീയും പുകയും കാരണം തീയണക്കാൻ ഏറെ ബുദ്ധിമുട്ടി.

Share news
error: Content is protected !!
Scroll to Top