പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ:ആശാ ഭോസ്‌ലെ അന്തരിച്ചു.92 വയസ്സായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.

ഒന്‍പത് ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.മകന്‍ ആനന്ദ്‌ഭോസ്‌ലെയാണ് മരണവിവരം സ്ഥിരീകരിച്ചത്.

ആശാ ഭോസ്ലെയുടെ വിയോഗത്തോടെ എട്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അസാധാരണമായ ഒരു സംഗീത യാത്രയ്ക്കാണ് അവസാനമായിരിക്കുന്നത്. 10-ാം വയസ്സില്‍ പാടിത്തുടങ്ങിയ അവര്‍, 1943-ല്‍ ‘മാത്സ ബാല്‍’ എന്ന മറാത്തി ചിത്രത്തിലെ ‘ചലാ ചലാ നവ് ബാല’ എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

1943-ല് ആണ് ആശാ ആദ്യമായി തന്റെ ഗാനം റെക്കോര്‍ഡ് ചെയ്തത്. എസ്.ഡി. ബര്‍മ്മന്‍, നൌഷാദ്, ഒ.പി.അയ്യര്‍, എ.ആര്‍. റഹ്മാന്‍ തുടങ്ങി വിവിധ സംഗീതസംവിധായകരുടെ ഈണങ്ങള്‍ക്ക് ആശ പാടിയിട്ടുണ്ട്. ഉദ്ദേശം 12,000 പാട്ടുകള്‍ ആശ പാടിയിട്ടുണ്ട്.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ മകളായി 1933 -ല്‍ഇന്‍ഡോറില്‍ ഒരു കൊങ്കണി കുടുംബത്തിലാണ് ജനിച്ചത്. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍,ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍.

Share news
error: Content is protected !!
Scroll to Top