കുന്ദമംഗലത്ത് വീടിനുള്ളിൽ സ്ഫോടനം: 2 പേർ കൊല്ലപ്പെട്ടു

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുളിൽ സ്ഫോടനം. രണ്ട് പേർ മരിച്ചു. പടക്ക നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് സംശയം. വീട്ടുടമസ്ഥൻ രാഹുലും ഇദ്ദേഹത്തിൻ്റെ സഹോദരീ ഭർത്താവായ രാഹുലുമാണ് മരിച്ചത്.

വീടിനകത്ത് ഉണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വീടിന് സ്ഫോടനത്തിൽ കേടുപാടുണ്ടായി. ഉഗ്രശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top