സുല്‍ത്താന്‍ ബത്തേരിയില്‍ വീടിന് തീ പിടിച്ച് വയോധികന്‍ മരിച്ചു

പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ:വയനാട് സുല്‍ത്താന്‍ ബത്തേരി അമ്മായിപാലത്ത് വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു.പുത്തന്‍ വീട് കൃഷ്ണന്‍കുട്ടി(73)യാണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് സമീപത്തെ ആളുകളാണ് ആദ്യം കണ്ടത്. ഉടനെ ഫയര്‍ഫോഴ്‌സില്‍ വിവര മറിയിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചെങ്കിലും കൃഷ്ണന്‍ കുട്ടിയെ രക്ഷിക്കാനായില്ല. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അപകടസമയത്ത് ഇദ്ദേഹം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top