പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ

തിരുവനന്തപുരം: സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശംവുമായി ഇന്ന് ഈസ്റ്റർ. യേശുദേവന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടും ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ദേവാലയങ്ങളിൽ പ്രാർഥന ശുശ്രൂഷകൾ നടന്നു.രാത്രി പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.

അമ്പതു ദിവസത്തെ വലിയ നോമ്പിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കുന്നത്. നോമ്പുകാലത്തെ പ്രാർഥനകൾക്കും പരിത്യാഗങ്ങൾക്കും ഒടുവിൽ എത്തുന്ന ഈസ്റ്റർ, ഒരു പുതിയ ജീവിതത്തിന്റെ തുടക്കമായാണ് കണക്കാക്കപ്പെടുന്നത്.

ദേവാലയങ്ങളിലെ ആത്മീയമായ ചടങ്ങുകൾക്കൊപ്പം തന്നെ സാമൂഹികമായ ഒത്തുചേരലുകളും ഈസ്റ്ററിന്റെ സവിശേഷതയാണ്.

Share news
error: Content is protected !!
Scroll to Top