മികച്ച ജില്ലാ അഡ്മിനിസ്‌ട്രേഷനായി തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലാ ഭരണകൂടത്തിന് ജില്ലാ പഞ്ചായത്തിന്റെ ആദരം

 

ഭിന്നശേഷിക്കാര്‍ക്കുള്ള പി.എസ്.സി പരിശീലന ക്ലാസുകള്‍, ഭിന്നശേഷിക്കാരുടെ വിവിധ സംരംഭങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള സേവനങ്ങള്‍ തുടങ്ങി ഭിന്നശേഷി മേഖലയില്‍ കേരളത്തിന് മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കിയ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച ജില്ലാ അഡ്മിനിസ്‌ട്രേഷനായി തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ജില്ലാ ഭരണകൂടത്തിന് ജില്ലാ പഞ്ചായത്തിന്റെ ആദരം.

ജനുവരി 28 (നാളെ) വൈകീട്ട് മൂന്നിന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി. ആര്‍. വിനോദിനെയും ജില്ലയില്‍ നിന്നും ഭിന്നശേഷി മേഖലയില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ എബിലിറ്റി ഫൗണ്ടേഷന്‍, ഭിന്നശേഷി മേഖലകളില്‍ കഴിവ് തെളിയിച്ച് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ മലപ്പുറം ജില്ലയിലെ അവാര്‍ഡ് ജേതാക്കളെയും  ആദരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top