സംസ്ഥാനത്തെ റേഷന്‍ വിതരണം രണ്ടു ഘട്ടങ്ങളാക്കി കൊണ്ട് 20/10/2023 ന് ഇറക്കിയ 420/2023/F&CS സര്‍ക്കാര്‍ ഉത്തരവ് റദ്ദു ചെയ്തു. ആറുമാസങ്ങള്‍ക്ക് മുമ്പ് ഇ-പോസ് മെഷീനില്‍ വേഗതക്കുറവ് അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് റേഷന്‍ വിതരണം രണ്ടു ഘട്ടങ്ങളിലാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. നിലവില്‍ റേഷന്‍ വിതരണം സുഗമമായി നടക്കുന്നതിനാലും വിതരണത്തില്‍ ക്രമീകരണം വരുത്തേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഉത്തരവ് റദ്ദു ചെയ്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




