ലൈംഗികാതിക്രമ കേസ്;സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ റിമാന്‍ഡിലായിരുന്ന സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനവദിച്ചിരിക്കുന്നത്.

നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നാണ് ഇതെന്നാണ് ജാമ്യ ഹര്‍ജിയിലുള്ള രഞ്ജിത്തിന്റെ വാദം. എന്നാല്‍ സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്നും ജാമ്യം നല്‍കിയാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നേരത്തെ സംഭവം നടന്നതായി അഭിനേത്രി ആരോപിച്ച കാരവന്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്ത രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കാരവാനില്‍ അടക്കം എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കൂടാതെ കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നേരത്തെ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു

സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top