ആരാധകരുടെ സ്‌നേഹം അതിരുവിട്ടു;ലിയോ പ്രൊമോഷന് കേരളത്തിലെത്തിയ ലോകേഷ് കനകരാജിന് പരിക്ക്

പാലക്കാട്: വന്‍ ഹിറ്റായ ലിയോയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് പരിക്ക്. പാലക്കാട് അരോമ തീയേറ്ററില്‍ സംവിധായകനെ കാണാനെത്തിയ ആരാധകര്‍ക്കിടയില്‍പ്പെട്ടാണ് അദേഹത്തിന് അപകടമുണ്ടായത്. ആരാധകരുടെ തിരക്കില്‍പ്പെട്ട് ലോകേഷിന്റെ കാലിന് പരിക്കേറ്റു.

ആരാധകര്‍ അനിയന്ത്രിതമായി എത്തിയതോടെ പൊലീസിന് ലാത്തിവീശേണ്ടി വന്നു. കാലിന് പരിക്കേറ്റതോടെ ലോകേഷിന്റെ കേരളത്തിലെ മറ്റു പരിപാടികള്‍ റദ്ദാക്കി. തൃശൂര്‍ രാഗം തീയേറ്ററിലും കൊച്ചി കവിത തീയേറ്ററിലും സന്ദര്‍ശനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. കൊച്ചിയില്‍ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായും വൈകാതെ കേരളത്തിലേയ്ക്ക് മടങ്ങിയെത്തുമെന്നും ലോകേഷ് വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top