പിസി ജോര്‍ജിനെതിരെ ഡിജിപി നിയമനടിപയിക്ക്

PC-Georgeതിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ ഡി ജി പി കെഎസ്.ബാലസുബ്രഹ്മണ്യം നിയമനടപടിക്കൊരുങ്ങുന്നു. ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചു.

മാധ്യമങ്ങളിലൂടെ ജോര്‍ജ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഡി ജി പി സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ പറയുന്നു. സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഡി ജി പി വ്യക്തമാക്കി.

ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡി ജി പി ഇടപെട്ടുവെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജാണ് ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം നേരത്തെ ഡി ജി പി നിഷേധിക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top