കോഴിക്കോട്:സിപിഐഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. അഭിലാഷ് പെരുവട്ടൂര്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രതി ഇന്നലെ തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു വെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രി അമ്പലമുറ്റത്തുവച്ചാണ് സത്യനാഥന് വെട്ടേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കും. മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം സംസ്‌കരിക്കും.
സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




