
കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 18ന് ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണം സംഘടിപ്പിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എന്‍.എസ്.എസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലപ്പുറം എല്‍.എസ്.ജി.ഡി സമ്മേളന ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ.ജി. ഒലീന, പ്രശസ്ത കവി മണമ്പൂര്‍ രാജന്‍ ബാബു എന്നിവര്‍ പങ്കെടുക്കും. അനുസ്മരണത്തിന്റെ ഭാഗമായി റാലി, സെമിനാര്‍ തുടങ്ങിയ പരിപാടികളും നടക്കും.
പരിപാടിയുടെ മുന്നോടിയായി സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. മേല്‍മുറി പ്രിയദര്‍ശിനി കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ടി. ഹബീബ് യോഗം ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.വി. ശാസ്തപ്രസാദ് അധ്യക്ഷത വഹിച്ചു. നോഡല്‍ പ്രേരക് ഇ. സന്തോഷ് കുമാര്‍, പ്രേരക്മാരായ എ. സുബ്രഹ്‌മണ്യന്‍, അജിതകുമാരി പി., ശ്രീദേവി കെ.പി, ജീവനക്കാരായ കെ. ശരണ്യ, കെ. മൊയ്തീന്‍കുട്ടി, തുല്യത ക്ലാസ് പ്രതിനിധികളായ ടി. നിസാമുദ്ദീന്‍, വില്ലന്‍ യഹ്യ, അബ്ദുള്ള വി.കെ., ഉമ്മറുല്‍ ഫാറൂഖ് കെ.പി. തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




