ചാലിയം:റിപ്പബ്ലിക്ക് ദിനത്തില്‍ എല്‍.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി മുപ്പതാം വര്‍ഷവും പ്രശ്‌നോത്തരി മത്സരമൊരുക്കി ചാലിയം ഫോക്കസ് കലാകായിക സാംസ്‌കാരിക സംഘടന.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ഭക്തവത്സലന്‍ ഉദ്ഘാടനം ചെയ്തു.ഫോക്കസ് പ്രസിഡണ്ട് മോഹന്‍ദാസ് പിന്‍ പുറത്ത് അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.സി.റുബീന, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.പി. ഷജിന, കെ.വി.സന്ദീപ്, ഒ.എം. നാസര്‍,സി.മനോജ്, വിപിന്‍ പച്ചാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
മോഹന്‍ ചാലിയം, പ്രസാദ് കൊളത്തൊടി എന്നിവര്‍ പ്രശ്‌നോത്തരി നിയന്ത്രിച്ചു. മത്സരത്തില്‍ ആഗ്‌ന.പി (ശ്രീദേവി എ. യു.പി. സ്‌ക്കൂള്‍, മുരുല്ലിങ്ങല്‍ ഒന്നാം സ്ഥാനവും, ഋതിക. പി (മണ്ണൂര്‍ കൃഷ്ണ എ.യു.പി.സ്‌ക്കൂള്‍) രണ്ടാം സ്ഥാനവും, നൈല അസ്ലം ഹാജി ( പി.ബി.എം സ്‌ക്കൂള്‍) മൂന്നാം സ്ഥാനവും നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ഭക്ത വത്സലന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




