
കാലിക്കറ്റില്‍ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ 2026-27 അധ്യയന വര്‍ഷത്തെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സര്‍വകലാശാല സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു. (Disaster Management) എം.എ. ജേണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് & യോഗ തെറാപ്പി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി (CU-CET) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 23-ന് തുടങ്ങി ഏപ്രില്‍ 16-ന് അവസാനിക്കും. പരീക്ഷയ്ക്കായി തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
പി.ജി. പ്രോഗ്രാമുകള്‍/ബി.പി.എഡ്. എന്നിവക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം. മൊത്തം പ്രോഗ്രാമുകളെ ആറ് സെഷനുകളായി തിരിച്ചാണ് പരീക്ഷ നടത്തുക. അപേക്ഷകരുടെ യോഗ്യത അനുസരിച്ച് ഒരേ അപേക്ഷയില്‍ തന്നെ ഒരു സെഷനില്‍ നിന്ന് ഒരു പ്രോഗ്രാം എന്ന നിലയ്ക്ക് പരമാവധി 6 പ്രോഗ്രാമുകള്‍ വരെ തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 680/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 300/- രൂപയുമാണ് (എല്‍.എല്‍.എം. പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 920/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 435/- രൂപയുമാണ്) അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 100 രൂപ അടയ്‌ക്കേണ്ടതാണ്.
വിജ്ഞാപനം ചെയ്തിരിക്കുന്ന പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ നിന്ന് മാത്രമായിരിക്കും നടത്തുക.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അപേക്ഷകര്‍ http://admission.uoc.ac.in -> CU-CET എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ഒ.ടി.പി (One Time Password) വെരിഫിക്കേഷന്‍ നടപ്പിലാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവരുടെതോ അല്ലെങ്കില്‍ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ നല്‍കാവൂ. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം അപേക്ഷകര്‍ അവരുടെ ജില്ല, പരീക്ഷാ കേന്ദ്രം എന്നിവ തിരഞ്ഞെടുത്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രിന്റൗട്ടില്‍ രേഖപ്പെടുത്തിയ കോളേജ്, പ്രോഗ്രാം, റിസര്‍വേഷന്‍ തുടങ്ങിയ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
അപേക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ‘One time Edit’ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ‘One time Edit’ സൗകര്യം ഉപയോഗിക്കുമ്പോള്‍ Course selection, College Selection, Exam centre selection എന്നീ വിവരങ്ങള്‍ നഷ്ടമാകുന്നതും ഇവ നിര്‍ബന്ധമായും വീണ്ടും നല്‍കി അപേക്ഷ പുനഃസമര്‍പ്പിക്കേണ്ടതുമാണ്.
പ്രവേശന പരീക്ഷാ തിയ്യതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന് വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 2407017, 0494-2660600.
ഗോത്രജീവിതത്തെ അടുത്തറിഞ്ഞ് ഫോക്‌ലോര്‍ വിദ്യാര്‍ഥികള്‍
ഗോത്രവര്‍ഗ ജീവിതത്തെക്കുറിച്ച് ആഴത്തിലറിയാനും ഭാവി തലമുറക്ക് കൂടി പ്രയോജനപ്പെടുന്നതിനുമായി
ദത്ത സമാഹരണ ക്യാമ്പ് നടത്തി കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പ് സംഘം.
തിരുവനന്തപുരം ജില്ലയിലെ ഇടിഞ്ഞാറ് ട്രൈബല്‍ സെറ്റില്‍മെന്റിലാണ് അഞ്ചുദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. ഫോക് ലോര്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ ഭാഗമായി വകുപ്പധ്യക്ഷ ഡോ. സി.കെ. ജിഷയുടെയും അധ്യാപകനായ സിനിഷ് വേലിക്കുനിയുടെയും നേതൃത്വത്തില്‍ 32 പേര്‍ സംഘത്തിലുണ്ടായിരുന്നു.
ആദിവാസി സമൂഹത്തിന്റെ വിഞ്ജാന ശാഖകളിലെ മൂല്യവത്തായ വിവരങ്ങളും രേഖകളും ഫോക് ലോര്‍ പഠനവകുപ്പിലെ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കും. ദത്ത സമാഹരണ ക്യാമ്പ് പ്രശസ്ത ഫോക്‌ലോര്‍ പണ്ഡിതനും അധ്യാപകനുമായ ഡോ. ബി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ഗീതാ കുമാരി അധ്യക്ഷയായി.
ഫോട്ടോ- തിരുവനന്തപുരം ജില്ലയിലെ ഇടിഞ്ഞാറ് ഗോത്രവര്‍ഗ ഉന്നതിയില്‍ വിവരശേഖരണം നടത്തുന്ന കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പ് വിദ്യാര്‍ഥികള്‍
എന്‍ജിനീയറിങ് കോളേജില്‍ ടെക്‌ഫെസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജിന്റെ ഒരു വര്‍ഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ടെക്‌ഫെസ്റ്റ് മാര്‍ച്ച് 25, 26 തീയതികളില്‍ നടക്കും. വിദ്യാര്‍ഥികള്‍ക്കായി വിവിധ സാങ്കേതിക മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. 26-ന് വൈകീട്ട് മൂന്നരക്ക് നടക്കുന്ന സമാപനച്ചടങ്ങില്‍ കെ.എസ്.ഇ.ബി. റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയറും വിജ്ഞാന കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ഡോ. എം.ജി. സുരേഷ് കുമാര്‍ മുഖ്യാതിഥിയാകും. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഐഡ തസ്‌നി പ്രഭാഷണം നടത്തും.
ടെക് ഫെസ്റ്റിന്റെ അനുബന്ധമായി സംഘടിപ്പിച്ച വിവിധ ശില്പശാലകളില്‍ ഗൂഗിളില്‍ സെക്യൂരിറ്റി അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന ആതിര, എന്‍.ഐ.ടിയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സംഗീത്, സജീഷ് എന്നിവരുടെ സെഷനുകള്‍ ശ്രദ്ധ നേടി.
പരീക്ഷാ ടൈംടേബിള്‍
ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി, ഇന്റഗ്രേറ്റഡ് എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2025, ഏപ്രില്‍ 2026 പരീക്ഷകള്‍ മാര്‍ച്ച് 24-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2026 പരീക്ഷ 26-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഇസ്‌ലാമിക് ഫിനാന്‍സ് നവംബര്‍ 2025 സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കല്‍ 24-ന് കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജില്‍ നടക്കും.
വൈവ
വിവിധ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പത്താം സെമസ്റ്റര്‍ ഏപ്രില്‍ 2026 (സി.ബി.സി.എസ്.എസ്.) ഡിസര്‍ട്ടേഷന്‍ പരിശോധനയും വൈവയും 24 മുതല്‍ ഏപ്രില്‍ ഒന്ന് വരെ അതത് കേന്ദ്രങ്ങളില്‍ നടക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി നവംബര്‍ 2025 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




