കാലിക്കറ്റ് സർവകലാശാല വാർത്തകൾ ; ഡോഗ് ട്രെയിനിങ്: റാങ്ക് ലിസ്റ്റ്

ഡോഗ് ട്രെയിനിങ്: റാങ്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് പഠന വകുപ്പ്, തൃശ്ശൂര്‍കേരള പോലീസ് അക്കാദമിയില്‍ പുതുതായി ആരംഭിക്കുന്നസര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍പ്രൊഫഷണല്‍ ഡോഗ് ട്രെയിനിങ് ആന്‍ഡ് കനൈന്‍ ഫോറന്‍സിക് -2025(ബാച്ച് II)പ്രോഗ്രാമിന്റെറാങ്ക് ലിസ്റ്റ് പ്രവേശന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
വിശദ വിവരങ്ങള്‍ക്ക് admission.uoc.ac.in സന്ദര്‍ശിക്കുക. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഫോറന്‍സിക്പഠന വകുപ്പില്‍നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് പ്രവേശനം നേടേണ്ടതാണ്.
ഫോണ്‍: 0494 2407017, 2407016 (DoA ) ,0487 2328770 (കേരള പോലീസ് അക്കാദമി തൃശ്ശൂര്‍)

പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2025 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. പോളിമര്‍ കെമിസ്ട്രി, എം.എസ്.ഡബ്ല്യു. (സി.ബി.സി.എസ്.എസ്. പി.ജി.),
രണ്ട്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2025, സപ്ലിമെന്ററി നവംബര്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

ഏപ്രില്‍ 13-ന് തുടങ്ങാനിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക്. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2025, ഏപ്രില്‍ 2026 പരീക്ഷകള്‍ മെയ് ഏഴിലേക്ക് മാറ്റി.

ടോക്കണ്‍ രജിസ്‌ട്രേഷന്‍

വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ (സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2026 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന 2023 പ്രവേശനം (X സീരീസ്) പരീക്ഷാര്‍ഥികള്‍ക്ക് ടോക്കണ്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ ലിങ്ക് ലഭ്യമാകും. ഫീസ്: 3160 രൂപ.

പരീക്ഷാ ടൈംടേബിള്‍

വിദൂരവിഭാഗം നാല്, അഞ്ച് സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിങ് ടെക്‌നോളജി (2014 പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2018, നവംബര്‍ 2018 പരീക്ഷകള്‍ യഥാക്രമം മെയ് 11-നും മെയ് 14-നും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് (നാനോ സയന്‍സ്) നവംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  

സൂക്ഷ്മപരിശോധനാഫലം

നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.  

Share news
error: Content is protected !!
Scroll to Top