
ചലാന്‍ കൗണ്ടര്‍ പരീക്ഷാഭവനില്‍ മാത്രം
പൊതു തിരഞ്ഞെടുപ്പ് ചുമതലകള്‍ കാരണം ജീവനക്കാര്‍ കുറവായതിനാല്‍ ഏപ്രില്‍ എട്ട്, 10 തീയതികളില്‍ കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനിലെ ചലാന്‍ കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ടാഗോര്‍നികേതനിലെ കൗണ്ടര്‍ പ്രവര്‍ത്തിക്കില്ല.
കെയര്‍ ടേക്കര്‍, ഇന്‍സ്ട്രക്ടര്‍ അഭിമുഖം
തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് പഠനവകുപ്പില്‍ പ്രൊഫഷണല്‍ ഡോഗ് ട്രെയിനിങ് ആന്റ് കനൈന്‍ ഫോറന്‍സിക്‌സ് പ്രോഗ്രാമിലേക്ക് അസി. ഇന്‍സ്ട്രക്ടര്‍, കെയര്‍ ടേക്കര്‍ തസ്തികയില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് ഏപ്രില്‍ 10-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. വിശദവിജ്ഞാപനം വെബ്‌സൈറ്റില്‍. ഫോണ്‍: 9895 086515.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി, ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025,
മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എം.എം.സി. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റി
ഏപ്രില്‍ 13-ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2025, 2026 പരീക്ഷകള്‍ മെയ് ഏഴിലേക്ക് മാറ്റി. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




