തിരുവനന്തപുരം: ആറ്റിങ്ങലിലും കോഴിക്കോട്ടും ലക്ഷങ്ങളുടെ കള്ളനോട്ട് വേട്ട. ആറ്റിങ്ങലില്‍ നിന്ന് നാലുപേരും കോഴിക്കോട് നിന്ന് ഇവരുടെ സംഘത്തില്‍പ്പെട്ട ഒരാളെയും പോലീസ് പിടികൂടി.
ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടിച്ചെടുത്തത്. 2000,500,200 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. അച്ചടിയന്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഫറോക്ക് സ്വദേശി ഷമീറാണ് കേസിലെ മഖ്യപ്രതിയെന്നാണ് വിവരം. ഷമീറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപയുടെ കള്ളനോട്ടുകളും അച്ചടി യന്ത്രങ്ങളും കണ്ടെത്തി. കോഴിക്കോട് നിന്ന് അച്ചടിച്ച നോട്ടുകളാണ് ആറ്റിങ്ങലില്‍ വിതരണത്തിനായി കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചു.
ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വന്‍ കള്ളനോട്ട് സംഘത്തെ വലയിലാക്കിയത്.




