
കോഴിക്കോട് : മൂഴിക്കൽ ജങ്ഷനിലെ സോപ്പ് കടയുടമയായ വയോധികനെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ. മൂഴിക്കൽ കോരക്കുന്നുമ്മൽ വീട്ടിൽ വിഷ്ണു (26), വിസ്നേഷ് (24) എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റു ചെയ്തത്.
പ്രതികളുടെ വല്ല്യച്ഛനുമായി വയോധികൻ ആറ് മാസം മുമ്പ് വാക്കുതർക്കമുണ്ടായിരുന്നു. രാവിലെ കട തുറക്കാനെത്തിയ ഇദ്ദേഹത്തെ പ്രതികൾ ചോദ്യം ചെയ്യുകയും പട്ടികയും കയ്യുമുപയോഗിച്ച് മർദിക്കുകയായിരുന്നു.
എസ്ഐ ഏലിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടിച്ചത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




