ബ്രെഡ് പോളോ എളുപ്പത്തിൽ രുചിയോടെ തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ

ബ്രെഡ് – 4/5എണ്ണം
പാൽ – ആവശ്യത്തിന്
മുട്ട – 5 എണ്ണം
പാൽപൊടി – 5 ടീസ്പൂൺ
പഞ്ചസാര – 6 ടീസ്പൂൺ
അണ്ടിപരിപ്പ് – ആവശ്യത്തിന്
മുന്തിരി – ആവശ്യത്തിന്ന്
നെയ്യ് – ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ആദ്യം ബ്രെഡ് എടുത്ത് അതിന്റെ നാലുവശവും കട്ട്‌ ചെയ്ത് ഒഴിവാക്കുക. ശേഷം അത് മുറിച്ച് കഷ്ണങ്ങളാക്കി ഒരു ബൗളിലേക്ക് ഇടുക. ബ്രെഡ് മുങ്ങി നിൽക്കാൻ പാകത്തിന് പാൽ ഒഴിക്കുക.
ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി മുട്ട പൊട്ടിച്ച്, പാൽപ്പൊടി, പഞ്ചസാര എന്നിവ ചേർത്ത് നന്നായ് അടിച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി നെയ്യൊഴിച്ച്,അണ്ടിപരിപ്പ് മുന്തിരി എന്നിവ ഇട്ട് അതിലേക്ക് ഈ മിക്സ്‌ ഒഴിക്കുക. മുകളിലും നട്സ് ഇടുക. ലോ ഫ്ലെയ്മിൽ ഒരു പത്ത് മിനിറ്റ്  അടച്ചുവെച്ച് വേവിച്ചെടുക്കുക.
 
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
 
 
 

Share news
error: Content is protected !!
Scroll to Top