കോട്ടയത്ത് പക്ഷിപ്പനി ; വൈക്കം നഗരസഭ ഉൾപ്പെടെ ഏട്ട് തദ്ദേശ സ്ഥാപന മേഖലകളിലും നിയന്ത്രണം

കോട്ടയം: കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെയും വളർത്തു പക്ഷികളെയും അടിയന്തരമായി നശിപ്പിക്കാൻ തീരുമാനിച്ചു.

വൈക്കം നഗരസഭ ഉൾപ്പെടെ 8 തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിലും നിയന്ത്രണം ഏ‌ർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇവിടങ്ങളിൽ താറാവ്, കോഴി തുടങ്ങിയ വളർത്തു പക്ഷികളുടെ മുട്ടയും ഇറച്ചി ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും മൂന്നു ദിവസത്തേക്ക് നിയന്ത്രണം പ്രഖ്യാപിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top