ബൈക്ക് മോഷ്ടാവ് പിടിയിൽ

ചാല കിള്ളിപ്പാലത്തുനിന്ന് ബൈക്ക് മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിയൂർ കാക്കാമുല നെടിഞ്ഞൽ സിന്ധു നിലയത്തിൽ ശ്രീകാന്ത് (40) ആണ് പിടിയിലായത്. ഡിസംബർ 24ന് രാത്രി കാട്ടാക്കട സ്വദേശി ബിജുവിന്റെ ഹീറോ ഹോണ്ട ബൈക്കാണ് പ്രതി മോഷ്ടിച്ചത്. പ്രതിയെ പിടികൂടുന്നതിനിടെ വീട്ടുപരിസരത്തുനിന്ന് കുഴിച്ചിട്ട നിലയിൽ 66 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി. 67,000 രൂപയും ഒരു മൊബൈൽഫോണും പിടികൂടി.

കാട്ടാക്കട, മാറനല്ലൂർ സ്റ്റേഷൻ പരിധിയിലെ വീടുകളിൽ നിന്ന് മോഷ്ടിച്ചതാണ് സ്വർണമെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മോഷണ ബൈക്കുകളിൽ കറങ്ങി ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിക്കുകയാണ് ഇയാളുടെ രീതി.

തമിഴ് നാട്ടിലെ നിദ്രവിള സ്റ്റേഷനിൽ മാത്രം 26 മോഷണ ക്കേസുണ്ട്. ഫോർട്ട് എസ്എച്ച്ഒ എസ് ബി പ്രവീൺ, എസ്ഐമാരായ അനു എസ് നായർ, സുജോ ജോർജ് ആന്റണി, സിപിഒമാരായ സുനിൽകുമാർ, ഗിരീഷ്, സന്ദീപ്, വിജയകിരൺ, ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top