
ക്ഷീണമകറ്റി വളരെ ഉന്മേഷം നല്‍കുന്ന ഒരു ജ്യൂസാണ് ബീറ്റ്‌റൂട്ട് മില്‍ക്ക് ഹെല്‍ത്തി ജ്യൂസ്. കനത്ത ചൂടില്‍ നിന്ന് വളരെ ഉത്തമമാണ് ഈ ജ്യൂസ്. ബീറ്റ്‌റൂട്ട് കഴിക്കാന്‍ മടിയുള്ളവര്‍ക്കുപോലും വളരെ രുചിയോടെ ഈ ജ്യൂസ് കുടിക്കാമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ആവശ്യമുള്ള സാധനങ്ങള്‍
പാല്‍- 2 ഗ്ലാസ്
ബീറ്റ്‌റൂട്ട്-ഒന്നിന്റെ പകുതി
ഇത്തപ്പഴ-6 എണ്ണം
അണ്ടിപ്പരിപ്പ്-6 എണ്ണം
തേന്‍- മധുരത്തിന് ആവശ്യമെങ്കില്‍ ഉപയോഗിക്കാം
തയ്യാറാക്കുന്ന വിധം
മിക്‌സിയുടെ ജാറിലേക്ക് നല്ല തണുപ്പിച്ച പാല്‍ ഒഴിച്ച് അതിലേക്ക് ഒരു ബീറ്റ്‌റൂട്ടിന്റെ പകുതി ചെറുതായി മുറിച്ച് വേവിച്ചതും ഈത്തപ്പഴം അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ച ശേഷം കുടിക്കാവുന്നതാണ്. മധുരം ആവശ്യമെങ്കില്‍ തേന്‍ ചേര്‍ക്കാവുന്നതാണ്.




