രായിങ്കാനകത്ത് ബീരാൻ കുട്ടി ഹാജി ( ആർബി ) (75) നിര്യാതനായി

പരപ്പനങ്ങാടി : എൻ സി സി റോഡിനടുത്തെ രായിങ്കാനകത്ത് ബീരാൻ കുട്ടി ഹാജി ( ആർബി ) (75) നിര്യാതനായി.

നാലുപതിറ്റാണ്ടുകാലം സഊദിയയിലെ ഷറഫയയിൽ പ്രവാസിയായിരുന്നു . ജിദ്ദ പരപ്പനങ്ങാടി വെൽഫെയർ അസോസി യേഷൻ ( ജപ്മാസ്) സ്ഥാപക അധ്യക്ഷൻ ,  കെ ഐ ജി ജിദ്ദ യൂനിറ്റ് സ്ഥാപക യൂനിറ്റ് ലീഡർ , യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം അധ്യക്ഷൻ , ജമാഅത്തെ ഇസ്‌ലാമി മുൻ പ്രാദേശിക അമീർ , അബ്റാർ മഹല്ല് ജമാഅത്ത് മത സൗഹൃദ സ്‌നേഹ വേദി അധ്യക്ഷൻ , അബ്റാർ സക്കാത്ത് കമ്മറ്റി പ്രസിഡൻ്റ് ,  അബ്റാർ റിലീഫ് കമ്മറ്റി ഫൈനാൻസ് സെക്രട്ടറി  , വെൽഫെയർ പാർട്ടി മുൻ മുൻസിപ്പൽ അധ്യക്ഷൻ, മഴവിൽ റെസിഡൻസ് അസോസിയേഷൻ പ്രവർ സമിതി അംഗം, എന്നീ വേദികളിൽ സാമൂഹ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപിചിട്ടുണ്ട്.

ഭാര്യ:ആയിശബീവി.

മക്കൾ : റഹിയാനത്ത്, റജുല, റഷീദ , മുഹമ്മദ് റഫീഖ്, റസാഖ് ( ഇരുവരും ജിദ്ദ ) .മരുമക്കള്‍:  ഇബ്‌റാഹിം (  ഊരകം ) , അബ്ദുൽ വഹാബ് ( കൽപ്പകഞ്ചേരി ) , അബ്ദുറഹീം (പാലത്തിങ്ങൽ ), ഹസ്‌ന .

Share news
error: Content is protected !!
Scroll to Top